കോഴിക്കോട്: നവകേരളം കര്‍മ പദ്ധതിയില്‍ കോഴിക്കോട് ജില്ലാ ഓഫിസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കേണ്ട അവസാന തിയതി ഒക്ടോബര്‍ 20. അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, നവകേരളം കര്‍മപദ്ധതി , ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട് – 673020.