മോസ്‌കോ: യുക്രയ്ന്‍ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലുമുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 14 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 84 മിസൈലുകളാണ് റഷ്യ പ്രയോഗിച്ചത്. ഇതില്‍ 43 എണ്ണവും പ്രതിരോധിച്ചതായി യുക്രയ്ന്‍ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യന്‍ നടപടിയെ ഐക്യരാഷ്ട്ര സഭയും യു.എസും അപലപിച്ചു.
ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെര്‍ച്ച് പാലം കഴിഞ്ഞ ദിവസം യുക്രയ്ന്‍ തകര്‍ത്തിരുന്നു. ഇതിനുള്ള പ്രതികാരമാണ് റഷ്യയുടെ ആക്രമണമെന്നാണ് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പറഞ്ഞത്. റഷ്യന്‍ ആക്രമണം തന്നെ ഞെട്ടിച്ചുവെന്ന് റഷ്യന്‍ നടപടിയെ അപലപിച്ചുകൊണ്ട് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറസ് പറഞ്ഞു. യുക്രയ്‌നിനു നേരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് യു.എസ് ചൂണ്ടിക്കാട്ടി. യുക്രയ്‌ന് തുടര്‍ന്നും തങ്ങള്‍ സൈനിക സഹായം നല്‍കുമെന്നും യു.എസ് വ്യക്തമാക്കി.