കോഴിക്കോട്: യാതൊരു മാനദണ്ഡവും പാലിക്കാതെ സിമന്റ് വില കുത്തനെ വര്‍ധിപ്പിക്കുന്ന കുത്തക കമ്പനികളുടെ നടപടിയില്‍ പ്രതിഷേധിച്ച് കണ്‍സ്ട്രക്ഷന്‍സ് വര്‍ക്കേഴ്സ് സൂപ്പര്‍ വൈസേഴ്സ് അസോസിയേഷന്റെ നേൃത്വത്തില്‍ കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് ധര്‍ണ നടത്തി. സംഘടനാ മേഖല പ്രസിഡന്റ് ഗണേശന്‍ പന്തീര്‍പ്പാടം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വിനോദ് പുറ്റാട്ട് സ്വാഗതം പറഞ്ഞു. ജില്ലാ മെമ്പര്‍ മോഹന്‍ദാസ്, മേഖല ഭാരവാഹികളായ സദാനന്ദന്‍, മോഹന്‍ദാസ് പി.കെ, സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.
നാദാപുരത്ത് സി.ഡബ്ല്യു.എസ്.എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ നിന്ന്