വീണ്ടും സമ്പൂര്‍ണ വിപ്ലവത്തിന് കാലമായി: ടി.പി ദാസന്‍

വീണ്ടും സമ്പൂര്‍ണ വിപ്ലവത്തിന് കാലമായി: ടി.പി ദാസന്‍

കോഴിക്കോട്: ജനാധിപത്യ വിരുദ്ധ ഭരണകൂടത്തിനെതിരേ വീണ്ടുമൊരു സമ്പൂര്‍ണ വിപ്ലവത്തിന് നേതൃത്വം നല്‍കാന്‍ പുതിയ ജെ.പിയെയാണ് കാലം തേടുന്നതെന്ന് മുന്‍ മേയറും സി.പി.ഐ(എം) നേതാവുമായ ടി.പി ദാസന്‍ അഭിപ്രായപ്പെട്ടു. ജയപ്രകാശ് നാരായണന്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജെ.പിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന ജെ.പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരത്തിനും പിന്നീട് അടിയന്തരാവസ്ഥയ്‌ക്കെതിരായും ഐതിഹാസിക പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ജെ.പിയുടെ കോഴിക്കോട് സന്ദര്‍ശനം ഇന്നും സ്മരണീയമാണെന്നും ജെ.പിയുടെ ആഹ്വാനപ്രകാരം നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തിലെ നേതാക്കളും ജയിലിലായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. അനുസ്മരണ സമിതി ചെയര്‍മാന്‍ പി.ടി ആസാദ് അധ്യക്ഷത വഹിച്ചു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.ലോഹ്യ, ടി.കെ ബാലഗോപാല്‍, അസീസ് മണലോടി, കെ.പി അബൂബക്കര്‍, ആര്‍.ജയന്ത്കുമാര്‍, പി.അബ്ദുല്‍ മജീദ്, പി.എം മുസമ്മില്‍, പ്രൊഫ. ഉമ്മര്‍ ഫാറൂഖ്, കളത്തിങ്കല്‍ വീരാന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *