റഫി നൈറ്റ് മെഗാ മ്യൂസിക്കല്‍ ഷോ ഡിസംബര്‍ 24ന്; ബ്രോഷര്‍ പ്രകാശനം ചെയ്തു

റഫി നൈറ്റ് മെഗാ മ്യൂസിക്കല്‍ ഷോ ഡിസംബര്‍ 24ന്; ബ്രോഷര്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 98ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി റഫി ഫൗണ്ടേഷന്‍ മെഗാ സംഗീത സായാഹ്നം -റഫിനൈറ്റ് മെഗാ മ്യൂസിക്കല്‍ ഷോ നടത്തുന്നതായി സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 24ന് വൈകുന്നേരം ആറ് മണിക്ക് കാലിക്കറ്റ് ബീച്ച് ഫ്രീഡം സ്‌ക്വയര്‍ വേദിയിലാണ് സംഗീത നിശ. ഇതോടനുബന്ധിച്ച് നടക്കാവ് ചക്കോരത്ത്കുളം റോട്ടറി യൂത്ത് സെന്റര്‍ ഹാളില്‍ നടന്ന പ്രോഗ്രാം ബ്രോഷര്‍ പ്രകാശന ചടങ്ങ് മലബാര്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എ.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഷോയുടെ ബ്രോഷര്‍ റഫി ഫൗണ്ടേഷന്‍ മുന്‍ പ്രസിഡന്റ് ഡോ.മെഹ്‌റൂഫ് രാജ്, പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ചടങ്ങില്‍ മുഹമ്മദ് റഫി മ്യുസിയം കമ്മിറ്റി ചെയര്‍മാന്‍ കെ.വി സക്കീര്‍ ഹുസൈന്‍ , റഫി ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റുമാരായ എന്‍.സി അബ്ദുല്ലക്കോയ, നയന്‍.ജെ ഷാ, ജോയിന്റ് സെക്രട്ടറിമാരായ ജൂനിയര്‍ റാഫി, ശാന്തകുമാര്‍ , മുന്‍ പ്രസിഡന്റ് ഹാഷിര്‍ അലി, കെ.സലാം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അഹമ്മദ് സ്വാഗതവും ട്രഷറര്‍ കെ.മുരളീധരന്‍ ലുമിനസ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *