തിരുവനന്തപുരം: തന്നെ മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്കെതിരേ ഇന്ന് കേസെടുക്കും. കോവളത്ത് വച്ച് ശാരീരികോപദ്രവം ഏല്‍പ്പിച്ചെന്നാണ് പരാതി. എന്നാല്‍, കോവളം പോലിസ് കേസെടുക്കാന്‍ തയാറായില്ലെന്നും എം.എല്‍.എയുമായി ആലോചിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിലാണ് പോലിസെന്നായിരുന്നു ആരോപണം. സ്റ്റേഷനില്‍ ഇന്ന് ഹാജരാകാന്‍ യുവതിയോട് കോവളം പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം 28നാണ് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയത്. എം.എല്‍.എയുടെ വാഹനത്തില്‍ കോവളത്ത് എത്തിയെന്നും സ്ഥലത്തുവച്ച് എം.എല്‍.എ മര്‍ദ്ദിച്ചെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.