കോഴിക്കോട്: ഓള്‍ കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. മരാമത്ത്, തദ്ദേശം, ജല അതോറിറ്റി വകുപ്പുകളിലെ കരാര്‍ പ്രവൃത്തികള്‍ ഒന്നിച്ച് ടെന്‍ഡര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ലേബര്‍ കോണ്‍ട്രാക്ടേഴ്‌സേ സൊസൈറ്റിക്കും ചെറുകിട കരാറുകാര്‍ക്കും ടെന്‍ഡര്‍ നിയമം ഏകീകരിക്കുക, കരാറുകാരുടെ കുടിശിക നല്‍കുക, കരാറുകാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തില്‍ ഉന്നയിച്ചു.
പി.ടി.എ റഹീം എം.എല്‍.എ, ടി.വി പോള്‍, പി.സോമശേഖരന്‍, ജനറല്‍ സെക്രട്ടറി പി.നാഗരത്‌നന്‍, പി.ഉദയകുമാര്‍, വി.മോഹനന്‍, എം.ബാപ്പുട്ടി, കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ടി.എ റഹീം എം.എല്‍.എ (പ്രസിഡന്റ്), കെ.രത്‌നാകരന്‍ (വര്‍ക്കിങ് പ്രസിഡന്റ്), എം.ബാപ്പുട്ടി, എം.സുകുമാരന്‍(വൈ.പ്രസിഡന്റുമാര്‍), പി.നാഗരത്‌നന്‍ ( ജന.സെക്രട്ടറി), വി.മോഹനന്‍, എം. അബൂബക്കര്‍(ജോ.സെക്രട്ടറി), പി. ഉദയകുമാര്‍(ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.