മലപ്പുറം: ടെലികോം കമ്പനികളുടെ വ്യാപാരദ്രോഹ നടപടികള്‍ക്കെതിരേയും അനധികൃത വഴിയോര കച്ചവടത്തിനെതിരേയും കേരള സംസ്ഥാന മൊബൈല്‍ഫോണ്‍ വ്യാപാര സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ മുന്‍സിപ്പാലിറ്റികളില്‍ നിവേദനം നല്‍കല്‍ സമരം നടത്തി. സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരൂര്‍ മുനിസിപ്പാലിറ്റി ഓഫിസില്‍ മൊബൈല്‍ ഫോണ്‍ വ്യാപാര സമിതി ജില്ലാ സെക്രട്ടറി റഫീഖ് മീനടത്തൂര്‍ തിരൂര്‍ മുനിസിപ്പല്‍ സെക്രട്ടറി. ഷെറി.ജിക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. വ്യാപാരി സമിതി തിരൂര്‍ ഏരിയ സെക്രട്ടറി. ജാഫര്‍. കെ.കെ, മൊബൈല്‍ ഫോണ്‍ സമിതി ഏരിയ സെക്രട്ടറി മജീദ് പഴേരി, ഹസ്സന്‍ ചക്കുങ്കല്‍, നിസാം വി.കെ, സക്കീര്‍ താനാളൂര്‍, ഷിഹാബ് തിരൂര്‍. എന്നിവര്‍ പങ്കെടുത്തു.