കോഴിക്കോട് റൂറല്‍ ഉപജില്ല ശാസ്ത്ര-ഗണിത ശാസ്ത്രമേള 12, 13ന്

കോഴിക്കോട് റൂറല്‍ ഉപജില്ല ശാസ്ത്ര-ഗണിത ശാസ്ത്രമേള 12, 13ന്

കോഴിക്കോട്: കോഴിക്കോട് റൂറല്‍ ഉപജില്ല ശാസ്ത്ര-ഗണിത ശാസ്ത്രമേള 12,13 തിയതികളില്‍ സെന്റ് സേവ്യേഴ്‌സ് യു.പി സ്‌കൂള്‍ പെരുവയലില്‍ നടക്കും. 12ന് ബുധന്‍ രാവിലെ 9.30ന് പി.ടി.എ റഹീം എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി അധ്യക്ഷത വഹിക്കും. എന്‍.അബൂബക്കര്‍ (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത്), സീമ ഹരീഷ് (ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), വിനോദ് എളവന (എട്ടാം മെമ്പര്‍), ഉനൈസ്.എ (ഏഴാം വാര്‍ഡ് മെമ്പര്‍), രേഷ്മ(പത്താം വാര്‍ഡ് മെമ്പര്‍), പി.ടി.എ പ്രസിഡന്റ് അനൂപ് പി.ജി, രജനി (മദര്‍ പി.ടി.എ പ്രസിഡന്റ്) റഷീദ് മാസ്റ്റര്‍ (കണ്‍വീനര്‍ എച്ച്.എം ഫോറം) ആശംസകള്‍ നേരും. കോഴിക്കോട് റൂറല്‍ എ.ഇ.ഒ ഗീത പി.സി സ്വാഗതവും ജിബിന്‍ ജോര്‍ജ് (എച്ച്.എം ആന്റ് ജനറല്‍ കണ്‍വീനര്‍) നന്ദിയും പറയും. 13ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബിത തോട്ടാഞ്ചേരി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് അനൂപ് പി.ജി അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ സനല്‍ ലോറന്‍സ് സമ്മാനദാനം നിര്‍വഹിക്കും. പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ഖാന്‍, ജിബിന്‍ ജോര്‍ജ് (എച്ച്.എം ആന്റ് ജനറല്‍ കണ്‍വീനര്‍) ആശംസകള്‍ നേരും. എ.ഇ.ഒ ഗീതപി.സി സ്വാഗതവും ആശ പാസ്‌ക്കല്‍ (ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍) നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *