കെ.പി ഉമ്മര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കെ.പി ഉമ്മര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്രനടന്‍ കെ.പി ഉമ്മറിന്റെ സ്മരണാര്‍ഥം ‘കെ.പി ഉമ്മര്‍’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര നിര്‍മാതാവും നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഡോ. എന്‍.എം ബാദുഷ, അഭിനയമേഖലയില്‍ അരനൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര ടെലിവിഷന്‍ നാടകനടനും നാടക സംവിധായകനുമായ വിജയന്‍ വി.നായര്‍, ചലച്ചിത്ര ടെലിവിഷന്‍ നാടക നടനും തിരക്കഥാകൃത്തും സംവിധായകനുമായ നൗഷാദ് ഇബ്രാഹിം, ചിത്രകാരനും എഴുത്തുകാരനുമായ ഇ.സുധാകരന്‍, സപര്യ കലാക്ഷേത്ര പ്രിന്‍സിപ്പാളും ഗായികയും സംഗീതാധ്യാപികയുമായ രജനി പ്രവീണ്‍ എന്നിവരെ പ്രതിഭാ പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുത്തു.

രജനി സുരേഷ് (മികച്ച കഥാസമാഹാരം: പേരയ്ക്കാമരം), ടി.പി.ഭാസ്‌കരന്‍ (ആത്മകഥ: ഒരു ദലിതന്റെ ആത്മകഥ), തച്ചിലോട്ട് നാരായണന്‍ (ചരിത്ര ഗവേഷണ പഠനഗ്രന്ഥം: കാണിക്കാരും അമ്പെയ്ത്തും), ഉഷ സി. നമ്പ്യാര്‍ (കവിതാസമാഹാരം: ആരായിരുന്നവര്‍?), എ.വി.ഫര്‍ദിസ് (കെ.പി.ഉമ്മര്‍ വിവിധ പ്രസിദ്ധീകരണങ്ങളിലെഴുതിയ ലേഖനസമാഹാരം ‘ഓര്‍മ്മകളുടെ പുസ്തകം’ എഡിറ്റര്‍), ദീപ്തിഷ് കൃഷ്ണ (ടെലിവിഷന്‍ അഭിമുഖം: നഞ്ചിയമ്മയുടെ പാട്ടും ഓണവും ജീവിതവും; നമത് ഓണം – മനോരമ ന്യൂസ്), അഭിലാഷ് നായര്‍ (ന്യൂസ് ഡോക്യുമെന്ററി: കരിപ്പൂര്‍ വിമാനാപകടം ഒന്നാം വാര്‍ഷികം – മാതൃഭൂമി ന്യൂസ്), എ.സി.വി ജില്ലാവാര്‍ത്തകള്‍ ബ്യൂറോ ചീഫ് വി.വി സഞ്ചീവ്, സമഗ്ര ഓണ്‍ലൈന്‍ അവതാരകനും എം.ഡി.യുമായ ആര്‍.ജെ കൈലാസ്, എ.രാജേഷ് (ആല്‍ബം സംവിധായകന്‍: തുമ്പപ്പൂ), പ്രശാന്ത് ചില്ല (ഷോര്‍ട്ട് ഫിലിം സംവിധായകന്‍ – മഞ്ചാടി) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

കെ.പി.ഉമ്മറിന്റെ 21ാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 29 ശനിയാഴ്ച രാവിലെ പതിനൊന്നര മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ചലച്ചിത്ര നിര്‍മാതാവ് പി.വി.ഗംഗാധരന്‍, ചലച്ചിത്ര നിര്‍മാതാവും സംവിധായകനും ജൂറി ചെയര്‍മാനുമായ പ്രൊഫ. സമദ് മങ്കട എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *