കോഴിക്കോട്: ചാത്തമംഗലം, മാവൂര്‍ പഞ്ചായത്തുകളിലെ വെള്ളലശ്ശേരി, അരയങ്കോട് മേഖലകളിലെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 12 മുന്‍ഗണനാ കാര്‍ഡുകളും ആറ് സ്റ്റേറ്റ് സബ്‌സിഡി കാര്‍ഡുകളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കാര്‍ഡുകള്‍ പിടിച്ചെടുത്തത്. അനധികൃതമായി വാങ്ങിയ റേഷന്‍സാധനങ്ങളുടെ കമ്പോളവില ഒടുക്കുന്നതിലേക്കായി നോട്ടീസ് നല്‍കി. വരും ദിവസങ്ങളില്‍ താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ എം.സാബു അറിയിച്ചു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ നിഷ. കെ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്. വി, അല്‍ത്താഫ് അഹമ്മദ്. കെ, നിഷ.വി, താലൂക്ക് ജീവനക്കാരായ അനില്‍കുമാര്‍ യു.വി, വിജയകുമാര്‍. കെ, ഷിജിന്‍ സി.കെ, മൊയ്തീന്‍കോയ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.