പഴയങ്ങാടി: കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കണമെന്ന് സാമൂഹ്യ-രാഷ്ടീയ-ജീവകാരുണ്യ പ്രവര്‍ത്തകനും ചിരന്തന പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലി. കൊവിഡ് മഹാമാരി നിയന്ത്രണത്തിലായ സാഹചര്യത്തില്‍ ഈ നിയമം പിന്‍വലിക്കണമെന്നും ഇന്ത്യന്‍ ഗവണ്‍മെന്റ് മാത്രമാണ് ഇതുപോലെയുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും അതിനാല്‍ വിദേശകാര്യ വകുപ്പ് ഈ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് നിവേദനത്തില്‍ പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.