എം.എന്‍ പാലൂര്‍ ജീവിതാനുഭവങ്ങളുടെ ഗാഥ പാടിയ കവി: പി.പി ശ്രീധരനുണ്ണി

എം.എന്‍ പാലൂര്‍ ജീവിതാനുഭവങ്ങളുടെ ഗാഥ പാടിയ കവി: പി.പി ശ്രീധരനുണ്ണി

കോഴിക്കോട്: ജീവിതാനുഭവങ്ങളുടെ ഗാഥ പാടിയ കവിയാണ് പാലൂരെന്നും കാവ്യലോകത്തെ അത്യാധുനിക സങ്കേതത്തിലേക്ക് നയിച്ച എഴുത്തുകാരനായിരുന്നു എം.എന്‍ പാലൂരെന്ന് പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി പറഞ്ഞു. പാലൂര്‍ മരിക്കില്ലായെന്നതിന് അദ്ദേഹത്തിന്റെ കവിതകളാണ് സാക്ഷ്യം. തലമുറകളെ കൂട്ടിയിണക്കിയ കവിയാണദ്ദേഹം. പാരമ്പര്യ രീതിയിലുള്ള കവിതകളില്‍നിന്ന് എടുത്ത്ചാട്ടം നടത്തിയ കവിയാണ് പാലൂരെന്നും കവിത വന്ന വഴികള്‍ യുവകവികള്‍ അന്വേഷിണക്കമെനന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താളിയോല സാംസ്‌കാരിക സമിതി എം.എന്‍ പാലൂരിന്റെ സ്മരണാര്‍ഥം സംസ്ഥാനടിസ്ഥാനത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കവിതാ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരം എം.എന്‍ പാലൂരിന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സദസ്സില്‍ വിതരണ ചെയ്ത് അനുസ്മര പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Share

Leave a Reply

Your email address will not be published. Required fields are marked *