തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിലുണ്ടായ നരബലി മനുഷ്യമനസാക്ഷിയെന്ന ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നാണെന്നും രോഗാതുരമായ മനസുള്ളവര്‍ക്കെ ഇത്തരത്തിലുള്ള ഒരു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരികയും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.