മാഹി: രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സൂചനാ സമരം സംഘടിപ്പിച്ചു. മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ 32 ഡോക്ടര്‍മാരും നഴ്സുമാരും പഞ്ചകര്മയുമടക്കം 52 ജീവനക്കാരാണുള്ളത്.
ഡോക്ടര്‍ അസ്കര്‍ ഉദ്ഘാടനം ചെയ്തു. കെ.ഹരീന്ദ്രന്‍ സംസാരിച്ചു.ഡോക്ടര്‍ അഭിലാഷ് സ്വാഗതവും ഡോക്ടര്‍ അതുല്‍ നന്ദിയും പറഞ്ഞു.