വിനോദയാത്രയ്ക്ക് ടൂറിസ്റ്റ് ബസ് വേണ്ട; കെ.എസ്.ആര്‍.ടി.സി ബുക്ക് ചെയ്ത് വിദ്യാര്‍ഥികള്‍

വിനോദയാത്രയ്ക്ക് ടൂറിസ്റ്റ് ബസ് വേണ്ട; കെ.എസ്.ആര്‍.ടി.സി ബുക്ക് ചെയ്ത് വിദ്യാര്‍ഥികള്‍

പാലാ: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ് ഒഴിവാക്കി വിദ്യാര്‍ഥികള്‍. വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളാണ് വിനോദയാത്രയ്ക്ക് വേണ്ടി കെ.എസ്.ആര്‍.ടി.സി ബുക്ക് ചെയ്തത്. വടക്കഞ്ചേരി അപകടത്തെ തുടര്‍ന്നാണ് നേരത്തെ ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് ഒഴിവാക്കി യാത്ര സര്‍ക്കാര്‍ വാഹനത്തിലേക്ക് മാറ്റിയത്.

വിനോദയാത്ര ആവശ്യവുമായെത്തിയ വിദ്യാര്‍ഥികളെ ഡിപ്പോ അധികൃതരും നിരാശരാക്കിയില്ല. പുതിയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തന്നെ യാത്രക്കായി അനുവദിച്ചു. ബസില്‍ മ്യൂസിക്കിനൊപ്പം വിദ്യാര്‍ഥികള്‍ ചുവട് വയ്ക്കുകയും പാട്ട് പാടുകയും ചെയ്തു. അഞ്ച് അധ്യാപകരും 30 കുട്ടികളുമാണ് വാഗമണ്ണിലേക്കുള്ള യാത്രയില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിദ്യാലയങ്ങള്‍ ഈ ആവശ്യവുമായി കെ.എസ്.ആര്‍.ടി.സിയെ സമീപിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *