സബ് കളക്ടര്‍ അനുകുമാരി ഐ.എ.എസിന് പൗരാവലി യാത്രയയപ്പ് നല്‍കി

സബ് കളക്ടര്‍ അനുകുമാരി ഐ.എ.എസിന് പൗരാവലി യാത്രയയപ്പ് നല്‍കി

തലശ്ശേരി: തലശ്ശേരിയില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന സബ് കളക്ടര്‍ അനുകുമാരി ഐ.എ.എസിന് പൗരാവലി യാത്രയയപ്പ് നല്‍കി. തലശ്ശേരി നഗരസഭയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ വൈസ് ചേര്‍മാന്‍ വാഴയില്‍ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖരന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ കെ.കെ മാരാര്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രൊഫ.എ.പി സുബൈര്‍, എരഞ്ഞോളി പഞ്ചയത്ത് പ്രസിഡന്റ് ഷീജ സജിത്ത്, ഐ.എം.എ പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണന്‍, ബ്രക്‌സ സെക്രട്ടറി മേജര്‍ പി.ഗോവിന്ദന്‍, ഐമ സെക്രട്ടറി ടി.എം ദിലീപ് കുമാര്‍, റോട്ടറി പ്രസിഡന്റ് ശ്യാം മാടായി, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടി.പ്രവീണ്‍, ക്യൂര്‍ ആന്‍ഡ് കെയര്‍ സെക്രട്ടറി മുഹമ്മദ് നിസാര്‍ എന്നിവര്‍ സംസാരിച്ചു. സബ് കളക്ടര്‍ എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി ചേര്‍മാന്‍ പി.കെ സുരേഷ് സ്വാഗതവും കണ്‍വീനര്‍ ഹെന്റി ആന്റണി നന്ദിയും പറഞ്ഞു.

കൊടുവള്ളി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷൈലജ ബി.പി പ്രാര്‍ഥന ഗാനം അലപിക്കുകയും വൈസ് ചെയര്‍മാന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തലശ്ശേരിയിലെ വിവിധ വിദ്യാലയങ്ങളിലെ എന്‍.എസ്.എസ്, എസ്.പി.സി, ജെ.ആര്‍.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ് എന്നിവയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *