തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സമരം മൂലം ഇതുവരെ 100 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് അദാനി. തുറമുഖത്തെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദാനി. 2023 മെയ് മാസത്തില്‍ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിടും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ആഗസ്റ്റ് 16ന് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ സമരം ആരംഭിച്ചത്. ഈ സമരം ഇന്ന് 53ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നൂറ് കോടി രൂപയുടെ നഷ്ടം നേരിട്ടുവെന്നാണ്് അദാനി ഗ്രൂപ്പ് പറയുന്നത്.
കല്ല് കൊണ്ടുവരാനോ, നിര്‍മാണം നടത്താനോ സാധിക്കുന്നില്ല. സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകളും ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ആറുമാസംവരെ സമരത്തിന്റെ പ്രത്യാഘാതം പദ്ധതിയെ ബാധിക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.
ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം നിലച്ചിരിക്കുകയാണ്. തുറമുഖ നിര്‍മാണത്തില്‍ ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു. നഷ്ടകണക്കുകള്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. വിഴിഞ്ഞത്തേക്കുള്ള ബാര്‍ജുകളും ടഗ്ഗുകളും വിവിധ തീരങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നും അദാനി ഗ്രൂപ്പ് വക്താക്കള്‍ പറയുന്നു.