വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ ഉടന്‍ പ്രാവര്‍ത്തികമാകും: മന്ത്രി പി.പ്രസാദ്

വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ ഉടന്‍ പ്രാവര്‍ത്തികമാകും: മന്ത്രി പി.പ്രസാദ്

 

പാലക്കാട്: ലോക ബാങ്കിന്റെ സഹായത്തോടുകൂടി വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ (വാം) എന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന മാതൃഭൂമിയുടെ നൂറാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചുള്ള കാര്‍ഷികമേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിവകുപ്പിനോടൊപ്പം തന്നെ മൃഗസംരക്ഷണം, ക്ഷീരവികസനം, തദ്ദേശസ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടി കാര്‍ഷിക ഉല്‍പാദനം കൂട്ടുന്നതോടൊപ്പം വിവിധങ്ങളായ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ യൂണിറ്റുകള്‍ രൂപീകരിക്കും. കൃഷിയിടത്തെ ആസ്പദമാക്കി പദ്ധതി രൂപീകരണം നടത്തും. ഒരു കൃഷിഭവന്‍ ഒരു ഉല്‍പ്പന്നം എന്ന നിലയില്‍ 1100 ഉല്‍പ്പന്നങ്ങള്‍ ആറുമാസത്തിനുള്ളില്‍ ഉല്‍പാദിപ്പിച്ച് തുടങ്ങും.

ഇവയുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷനും സ്വകാര്യ-പൊതുമേഖല-കര്‍ഷക പങ്കാളിത്തത്തോടെ കേരള അഗ്രോ ബിസിനസ് കമ്പനി എന്ന പുതിയ സംവിധാനവും നിലവില്‍ വരും. ഇതിനായി ലോക ബാങ്കിന്റെ 1400 കോടി രൂപ ലഭ്യമാകും. ഇതോടുകൂടി കര്‍ഷകന്റെ ഉല്‍പ്പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയും വാം എന്ന സംവിധാനം വഴി വിപണികളിലേക്ക് എത്തിക്കുവാനും സാധിക്കും. ഇത് കൃഷിയിടത്തില്‍ തന്നെ കൃഷിക്കാരന് വരുമാനം ഉറപ്പു നല്‍കുന്ന ഒരു പദ്ധതിയായി രൂപം കൊള്ളും.

പഞ്ച വത്സര പദ്ധതി ഉള്‍പ്പെടെ അസൂത്രണത്തിലും മറ്റു ത്രിതല പഞ്ചായത്ത് പദ്ധതികളിലും കര്‍കഷരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി ഉള്‍പ്പെടുത്തും. നാളികേരത്തിന്റെ സംഭരണം ശക്തിപ്പെടുത്തി വിവിധ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്നതിനും ആഗോള കമ്പോളത്തില്‍ എത്തിക്കുന്നതിനും നമുക്ക് സാധിക്കും. നെല്ല് സംഭരണം നടത്തുന്നതിന് കൂടുതല്‍ മില്ലുടമകള്‍ സന്നധരായി മുന്നോട്ടു വന്നിട്ടുണ്ട്.

നെല്ല് സംഭരണത്തില്‍ സുഗമമായ നടത്തിപ്പ് ഉടന്‍ ഉണ്ടാകും. വന്യമൃഗങ്ങളുടെ ശല്യത്തിനു ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന കൃഷിനാശത്തില്‍ നിന്നും പ്രകൃതിക്ഷോഭത്തില്‍ നിന്നും രക്ഷ നേടാന്‍ എല്ല കര്‍ഷകരും കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകേണ്ടതാണ്. കര്‍ഷകര്‍ക്ക് ഗുണമാകുന്ന രീതിയില്‍ സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകും. ഒരു നാടിന്റെ ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. വിഷരഹിത ഭക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കും. ജൈവകൃഷി മിഷന്‍ അതിന്റെ പൂര്‍ണ്ണ നിലയില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിക്ക് പ്രാധാന്യം
നല്‍കും.

‘ഞങ്ങളും കൃഷിയിലേക്ക് ‘, ‘ഒരു ലക്ഷം പുതിയ കൃഷിയിടങ്ങള്‍’ എന്നിവ പ്രാവര്‍ത്തകാമക്കുന്നത് വഴി ജൈവകൃഷിരീതികളുടെയും ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരത്തിന്റെയും ഭക്ഷ്യ സ്വയം പര്യാപ്തതയുടെയും സന്ദേശമാണ് നമുക്ക് നല്‍കാന്‍ കഴിഞ്ഞതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമിയുടെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന കാര്‍ഷികമേളയില്‍ പാലക്കാട് മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഹരിഗോവിന്ദന്‍ സ്വാഗതം പറഞ്ഞു. പാലക്കാട് സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ. ഡി പ്രേസേനന്‍, പാലക്കാട് പ്രിന്‍സിപ്പാള്‍ കൃഷി ഓഫീസര്‍ എ.കെ സരസ്വതി. എന്നിവര്‍ പങ്കെടുത്തു. വില, വിപണി, സംഭരണം എന്ന വിഷയത്തെ ആസ്പദമാക്കി രവീന്ദ്ര ശര്‍മ പ്രഭാഷണം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *