ലഹരിക്കെതിരേ സസ്‌നേഹം വടകരയുടെ റോഡ്‌ഷോ

ലഹരിക്കെതിരേ സസ്‌നേഹം വടകരയുടെ റോഡ്‌ഷോ

വടകര: സമൂഹത്തില്‍ ലഹരി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ യുവതലമുറയെ ബോധ്യപ്പെടുത്താനും ലഹരി മാഫിയക്കെതിരേയുള്ള പോരാട്ടം ശക്തമാക്കാനുമായി സസ്‌നേഹം വടകരയുടെ റോഡ് ഷോ. വടകര അഞ്ചുവിളക്ക് ഗാന്ധിപ്രതിമയ്ക്കു സമീപത്തുനിന്ന് ആരംഭിച്ച റോഡ്‌ഷോ പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

എസ്.പി.സി, എന്‍.സി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്, സാമൂഹ്യ സന്നദ്ധ സംഘടനകള്‍, കളരിസംഘങ്ങള്‍, പോലിസ്, റവന്യു, ആര്‍.ടി.ഒ, എക്‌സൈസ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പാര്‍ക്കോ ആശുപത്രി മെഡിക്കല്‍ ടീം, ഫാര്‍മസിസ്റ്റുകള്‍, അഭിഭാഷകര്‍ തുടങ്ങി നിരവധിപേര്‍ റോഡ് ഷോയില്‍ പങ്കാളികളായി. നിശ്ചല ദൃശ്യങ്ങള്‍, ബാന്‍ഡ് മേളം എന്നിവയുടെ പങ്കാളിത്തം റോഡ്‌ഷോയ്ക്ക് മാറ്റേകി. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും റാലിയില്‍ അണിനിരന്നു.

പരിപാടിയില്‍ കെ.കെ രമ എം.എല്‍.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കുട്ടികള്‍ ആയിരം ബലൂണുകള്‍ ആകാശത്തേക്ക് പറത്തി. കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ വടകര മണ്ഡലത്തില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയാണ് സസ്‌നേഹം വടകര. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2023 ജനുവരി 30 വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലുമായി നടത്തുന്ന ലഹരി വിരുദ്ധ കലാജാഥക്ക് അടുത്ത ആഴ്ച തുടക്കമാകും.

ഡി.ഇ.ഒ ഹെലന്‍, തഹസില്‍ദാര്‍ കെ. പ്രിസില്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രീജിത്ത്, ആയിഷ ഉമ്മര്‍, പി.പി ചന്ദ്രശേഖരന്‍, ഷക്കീല ഈങ്ങോളി, തുടങ്ങിയവര്‍ റോഡ്‌ഷോക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *