മാഹി: സെന്റ് തെരേസ ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന്റെ നാലാം ദിനം വന്‍ ജനക്കൂട്ടമാണ് രാവിലെ മുതല്‍ വന്നെത്തിയത്. പഴയ കാല പ്രൗഢിയിലേക്ക് മഹോത്സവം മാറിയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അണമുറിയാതെ എത്തിക്കൊണ്ടിരിക്കുന്ന ഭക്തജനപ്രവാഹം. റവ. ഫാ. മില്‍ട്ടണ്‍ ജേക്കബിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സാഘോഷ ദിവ്യബലി അര്‍പ്പിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സെന്റ്. ജൂഡ് കുടുംബ യൂണിറ്റാണ്. ദിവ്യബലിയെ തുടര്‍ന്ന് നൊവേനയും പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു.