കോഴിക്കോട്: നവീകരണത്തിനായ് അടച്ചുപൂട്ടിയ കോഴിക്കോട് മാവൂര്‍ റോഡ് ചാളത്തറ ശ്മശാനം രണ്ട് വര്‍ഷമായിട്ടും പണിപൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് ജങ്ഷനില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവന്‍ ഉദ്ഘാടനം ചെയ്തു.
ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കും എന്ന് ഉറപ്പ് നല്‍കി ആരംഭിച്ച ശ്മശാന നിര്‍മാണം വൈകിപ്പിക്കുന്നതിന് പിന്നില്‍ കോര്‍പറേഷനും ബിസ്‌നസ് ലോബിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് വി.കെ സജീവന്‍ അരോപിച്ചു.ശ്മശാന നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി തുറന്നു കൊടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ നവ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഒ.ബി.സി. മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ടി.എം അനില്‍ കുമാര്‍ സമാപന പ്രസംഗം നടത്തി.
ജില്ല സെക്രട്ടറിയും കൗണ്‍സിലറുമായ അനുരാധ തായാട്ട്, കൗണ്‍സിലര്‍മാരായ എന്‍.ശിവപ്രസാദ്, സി.എസ് സത്യഭാമ, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.പി പ്രകാശന്‍ , പ്രവീണ്‍ തളിയില്‍ , മണ്ഡലം വൈസ് പ്രസിഡന്റുമാരായ എന്‍. ജഗനാഥന്‍ , ലതിക ചെറോട്ട് , മണ്ഡലം സെക്രട്ടറിമാരായ കെ.സുശാന്ത്, മധു കാട്ടുവയല്‍, പി.കെ മാലിനി , കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്‍ര് കെ.സുഭാഷ്, മണ്ഡലം സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ടി. അര്‍ജുന്‍ , സഹ കണ്‍വീനര്‍ അരുണ്‍ രാമദാസ് നായക് എന്നിവര്‍ പ്രസംഗിച്ചു.