ബാലുശ്ശേരിയില്‍ ഗെയില്‍ പൈപ്പ് ലൈനില്‍ പൊട്ടല്‍

ബാലുശ്ശേരിയില്‍ ഗെയില്‍ പൈപ്പ് ലൈനില്‍ പൊട്ടല്‍

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പൊട്ടി. റോഡ് നിര്‍മാണത്തിനിടെയാണ് പൈപ് ലൈന്‍ പൊട്ടിയത്. അഗ്നിശമന സേനാംഗങ്ങളും പോലിസും എത്തിയ പൊട്ടിയ പൈപ്പ്‌ലൈന്‍ ശരിയാക്കി. ബാലുശ്ശേരി കരുമലയില്‍ പ്രധാന പൈപ്പില്‍ നിന്ന് വീട്ടിലേക്ക് ഉള്ള പൈപ്പിലാണ് ചോര്‍ച്ച ഉണ്ടായത്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചോര്‍ച്ച കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍നാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് പൈപ്പ് ലൈനില്‍ പൊട്ടലുണ്ടായത് കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായിരുന്നു. എന്നാല്‍ ആര്‍ക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഇല്ല. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. റോഡ് നിര്‍മാണം നടത്തിയ കമ്പനിക്കെതിരേ പരാതി നല്‍കുമെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *