നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ഹരിത കര്‍മസേന പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി മുഴുവന്‍ വീടുകള്‍ക്കും കടകള്‍ക്കും ക്യൂആര്‍ കോഡ് സ്ഥാപിക്കുന്നതിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ അങ്കക്കളരിയാണ് പൈലറ്റ് സര്‍വേയ്ക്കായ് തെരെഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് കെ.എം നിഷ അധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി ഷിബിന്‍ കെ.കെ പദ്ധതി വിശദീകരണം നടത്തി. ഹരിതമിത്രം പദ്ധതി പ്രവര്‍ത്തനം, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തിന്റെ അനിവാര്യത, നല്ല ശീലവല്‍ക്കരണത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് നവകേരളം കര്‍മ പദ്ധതി-2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രകാശ് വിശദീകരിച്ചു.
കെല്‍ട്രോണ്‍ പ്രതിനിധി സുഗീഷ്, ശുചിത്വ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, നവകേരളം മിഷന്‍ ആര്‍.പി കൃഷ്ണപ്രിയ, ശുചിത്വ മിഷന്‍ ആര്‍.പി ഷബിന, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിജില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി സുരേന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ പി.സി ദാമോദരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.