ഡോ.ഹഫ്മ ജെബിന് എസ്.വാരിയര്‍ എന്‍ഡോവ്‌മെന്റും ജ്ഞാനജ്യോതി അവാര്‍ഡും

ഡോ.ഹഫ്മ ജെബിന് എസ്.വാരിയര്‍ എന്‍ഡോവ്‌മെന്റും ജ്ഞാനജ്യോതി അവാര്‍ഡും

കോട്ടയ്ക്കല്‍: എസ്.വാരിയര്‍ എന്‍ഡോവ്‌മെന്റിനും ജ്ഞാനജ്യോതി അവാര്‍ഡിനും ഡോ. ഹഫ്മ ജെബിന്‍ കെ.വി.എം അര്‍ഹയായി. 15,000 രൂപ വീതമാണ് ഓരോ അവാര്‍ഡിനും ലഭിക്കുക. 16ന് എറണാകുളത്ത് നടക്കുന്ന 59ാമത് ആയുര്‍വേദ സെമിനാറില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ആര്യവൈദ്യന്‍ എസ്.വാരിയരുടെ സ്മരണാര്‍ഥം കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍ നിന്ന് പഠിച്ചിറങ്ങുന്ന മികച്ച വിദ്യാര്‍ഥിക്ക് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഏര്‍പ്പെടുത്തിയതാണ് എന്‍ഡോവ്‌മെന്റ്. മാലതി, എം.കെ ദേവിദാസ് വാരിയര്‍ എന്നിവരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മികച്ച വിദ്യാര്‍ഥിനിക്കുള്ള അവാര്‍ഡാണ് ജ്ഞാനജ്യോതി.

Share

Leave a Reply

Your email address will not be published. Required fields are marked *