ജാതി സങ്കല്‍പ്പങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല, അത് കഴിഞ്ഞു, നമുക്ക് മറക്കാം: മോഹന്‍ ഭഗവത്

ജാതി സങ്കല്‍പ്പങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല, അത് കഴിഞ്ഞു, നമുക്ക് മറക്കാം: മോഹന്‍ ഭഗവത്

നാഗ്പൂര്‍: ജാതി, വര്‍ണ സങ്കല്‍പ്പങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ജാതി വ്യവസ്ഥയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. സാമൂഹിക സമത്വം ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അത് വിസ്മരിക്കപ്പെടുകയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആര്‍.എസ്.എസ് മേധാവി പറഞ്ഞു.

ജാതി, വര്‍ണ വ്യവസ്ഥകള്‍ക്ക് യഥാര്‍ത്ഥത്തില്‍ വിവേചനം ഇല്ലായിരുന്നുവെന്നും അതിന് ഗുണങ്ങളുണ്ടായിരുന്നു തുടങ്ങിയ അവകാശവാദത്തെ പരാമര്‍ശിച്ചുകൊണ്ട്, ഇന്ന് ആരെങ്കിലും ഈ വ്യവസ്ഥയെക്കുറിച്ച് ചോദിച്ചാല്‍, ‘അത് കഴിഞ്ഞതാണ്, നമുക്ക് മറക്കാം’ എന്നായിരിക്കും തന്റെ ഉത്തരമെന്ന് അദ്ദേഹം പറഞ്ഞു. വിവേചനം ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അവസാനിപ്പിക്കണമെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.
നാഗ്പൂരില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ ഡോ. മദന്‍ കുല്‍ക്കര്‍ണിയും ഡോ. രേണുക ബൊക്കറെയും എഴുതിയ വജ്രസൂചി തുങ്ക് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മോഹന്‍ ഭഗവത് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
നമ്മുടെ മുന്‍ഗാമികള്‍ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. ”ആ തെറ്റുകള്‍ അംഗീകരിക്കുന്നതില്‍ പ്രശ്‌നം ഉണ്ടാകേണ്ട കാര്യമില്ല. നമ്മുടെ പൂര്‍വികര്‍ തെറ്റ് ചെയ്തുവെന്ന് അംഗീകരിക്കുന്നതിലൂടെ അവര്‍ താഴ്ന്നവരായി മാറുമെന്ന് നിങ്ങള്‍ കരുതേണ്ടതില്ല, കാരണം എല്ലാവരുടെയും പൂര്‍വികര്‍ തെറ്റ് ചെയ്തിട്ടുണ്ട്’ ഭഗവത് കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *