ജയപ്രകാശ് നാരായണ്‍ അനുസ്മരണ സമ്മേളനം

ജയപ്രകാശ് നാരായണ്‍ അനുസ്മരണ സമ്മേളനം

കോഴിക്കോട്: ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സോഷ്യലിസ്റ്റും സര്‍വോദയ നേതാവുമായിരുന്ന ലോക്‌നായക് ജയപ്രകാശ് നാരായണ്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. വിജയരാഘവന്‍ ചേലിയ, കെ.റൂസി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി .ഗാന്ധിജയന്തി വാരാഘോഷത്തോടനുന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സ്വാതന്ത്ര്യ സമര സേനാനി പി. വാസു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍ അധ്യക്ഷനായി, സെക്രട്ടറി യു.രാമചന്ദ്രന്‍, പി.പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *