കോഴിക്കോട്: ചന്ദന ടി.കെയുടെ പെയിന്റിങ് പ്രദര്‍ശനം 10ന് തിങ്കള്‍ ഉച്ചക്ക് മൂന്ന് മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.എം.കെ ജയരാജ് കേരള ലളിതകളാ ആര്‍ട്ട് ഗാലറിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചന്ദന ടി.കെയും ആര്‍ട്ടിസ്റ്റ് ടി.കെ ചന്ദ്രഭാനുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോള്‍ കല്ലാനോട്, ആര്‍ട്ടിസ്റ്റ് ദയാനന്ദ്, ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. പ്രദര്‍ശനം 13 വരെ തുടരും. രാവിലെ 11 മണി മുതല്‍ വൈകീട്ട് ഏഴ് മണിവരെയാണ് പ്രദര്‍ശന സമയം.
പ്രകൃതിയുമായി ബന്ധപ്പെട്ടതും നേരില്‍ കണ്ടതും കാണാനാഗ്രഹിക്കുന്നതുമായ കാര്യങ്ങളാണ് ചിത്രങ്ങള്‍ക്ക് ആധാരമെന്ന് ചന്ദന പറഞ്ഞു. 22 മുതല്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയിലും ഡിസംബറില്‍ എറണാകുളം ഡര്‍ബാര്‍ ഹാളിലും പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് നടക്കുന്ന പ്രദര്‍ശനത്തില്‍ 180 ഓളം ചിത്രങ്ങളുണ്ടാകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒന്നാംവര്‍ഷ എം.എസ്.സി വിദ്യാര്‍ഥിനിയാണ് ചന്ദന. കാലിക്കറ്റ് സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച ആര്‍ട്ടിസ്റ്റ് ടി.കെ ചന്ദ്രഭാനുവിന്റേയും മുന്‍ കോഴിക്കോട് പോക്‌സോ കോടതി ജഡ്ജി കെ.സുഭദ്രാമ്മയുടേയും മകളാണ്. വാര്‍ത്താസമ്മേളനത്തില്‍ ഗുരുകുലം ബാബുവും കെ.സുഭദ്രാമ്മയും പങ്കെടുത്തു.