ഗുരുദേവ ജീവചരിത്ര ഗ്രന്ഥ പ്രകാശനം 16ന്

ഗുരുദേവ ജീവചരിത്ര ഗ്രന്ഥ പ്രകാശനം 16ന്

തലശ്ശേരി: ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രവും മലബാര്‍ സന്ദര്‍ശന ചരിത്രരേഖകളും ഉള്‍ക്കൊള്ളിച്ച് പയ്യന്നൂര്‍ ആനന്ദാശ്രമം ട്രസ്റ്റ് ചെയര്‍മാന്‍ ടി.വി വസുമിത്രന്‍ എന്‍ജിനീയര്‍ രചിച്ച ഗ്രന്ഥം 16ന് വൈകീട്ട് 3.30 ന് നവരത്‌ന ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ശിവഗിരി മഠത്തിലെ ശ്രീമദ് ശുഭാംഗാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയില്‍ വര്‍ക്കല നാരായണ ഗുരുകുലത്തിലെ ശ്രീമദ് ത്യാഗീശ്വര സ്വാമികള്‍ ചടങ്ങിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിര്‍വഹിക്കും. ഡോ. ടി.വി. വസുമതി പുസ്തകം ഏറ്റുവാങ്ങും. രാജു കാട്ടുപുനം പുസ്തക പരിചയം നടത്തും. സ്വാമി സുനില്‍ദാസ് (മുതലമട ) അനുഗ്രഹഭാഷണം നടത്തും. അദ്വൈതാനന്ദ തീര്‍ത്ഥ സ്വാമികള്‍ ( ശിവഗിരി) മുഖ്യഭാഷണം നടത്തും. ഡോ.വി.രാമചന്ദ്രന്‍ സംസാരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *