തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തീരം നഷ്ടമായ ശംഖുമുഖം കടല്‍പ്പുറം മുതല്‍ വലിയതുറ വരെയുള്ള ഭാഗങ്ങള്‍ കെ.എല്‍.സി.എ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ശംഖുമുഖം മുതല്‍ വലിയതുറ വരെ ഏഴുനിര വീടുകളാണ് നഷ്ടപ്പെട്ടത്. വീട് നഷ്ടപ്പെട്ടവര്‍ കഴിയുന്ന സിമന്റ് ഗോഡൗണുകളും പ്രതിനിധികള്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് സമര പന്തലില്‍ എത്തി ചേര്‍ന്ന് സമരസമിതിക്ക് അഭിവാദ്യമര്‍പ്പിച്ചു. കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, മോണ്‍. യൂജിന്‍ പെരേര, ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി.ജെ തോമസ്, ജോസഫ് ജോണ്‍സണ്‍, ഫാ. ഹൈസ്ന്ത് എം.നായകം, ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, പൂവംബേബി, വിന്‍സ് പെരിഞ്ചേരി, ജസ്റ്റിന്‍ ആന്റണി, നൈജു, ജസ്റ്റീന ഇമാനുവല്‍, പാട്രിക് മൈക്കിള്‍, റോയി പാളയത്തില്‍, ജോബ് പുളിക്കല്‍, അനില്‍ ജോണ്‍, ക്രിസ്റ്റഫര്‍ പത്തനാപുരം, അഡ്വ. രാജു , മേരി ഗ്ലാഡിസ് , ജെനി ജോസ്, ക്രിസ്റ്റോഫര്‍ കല്ലറക്കല്‍, ജോസഫ് കുട്ടി, ജോയി ജെറാള്‍ഡ്, ജോയി വിന്‍സന്റ്, ടോമി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കേരത്തിലെ 12 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍ നേതൃത്വം നല്‍കി.
.