കോഴിക്കോട്: ലോക സ്തനാര്‍ബുദ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി നടത്തുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന തീവ്ര സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ആറാം ദിവസം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കോഴിക്കോട് ഡിപ്പോയുടെ ആഭിമുഖ്യത്തില്‍ വനിതാ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് നടത്തി. സീനിയര്‍ ഡിപ്പോ മാനേജര്‍ ഗ്രോമിന്‍ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. സേഫ്റ്റി മാനേജര്‍ സുനില്‍ ആലിങ്കല്‍ സ്വാഗതവും അക്കൗണ്ട്‌സ് ഓഫിസര്‍ കെ.കെ സുലേഖ നന്ദിയും പറഞ്ഞു. മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹര്‍ഷ ഗംഗാധരന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മാസാചരണത്തിന്റെ ഏഴാം ദിവസമായ നാളെ കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെയും ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജ് കൊയിലാണ്ടിയുടെയും സംയുക്താഭിമുഖ്യത്തില്‍ രാവിലെ 10.30ന് കോളേജ് ഹാളില്‍ വെച്ച് സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് നടത്തും.