പുതുച്ചേരി കേരള സമാജം: ഓണാഘോഷം 8,9 തീയതികളില്‍

പുതുച്ചേരി: പുതുച്ചേരി കേരള സമാജം ഓണം കുടുംബ സൗഹൃദ മേള 8, 9 തീയതികളില്‍ നടക്കും. പുതുച്ചേരി പ്രൊവിഡന്‍സ് മാളിനു സമീപം സെന്റ് ആന്റണിസ് മഹലിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. 8 ന് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ആറ് മണി വരെ പൂക്കള മത്സരവും വടം വലി മത്സരവും നടക്കും. കുടുംബ സൗഹൃദ മേളയില്‍ വിവിധ കലാ പരിപാടികളുമുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിജയദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് വിദ്യാരംഭവും നടന്നിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *