ചികിത്സാസഹായം തേടുന്നു

ചികിത്സാസഹായം തേടുന്നു

തലശ്ശേരി: തലാസീമിയ എന്ന അപൂര്‍വരോഗം ബാധിച്ച തലശ്ശേരി എന്‍.എസ് റോഡില്‍ സജിനാസില്‍ എം.കെ സജിനയുടെ മകള്‍ ഫാത്തിമത്തുല്‍ സന്‍ഹ ചികിത്സാസഹായം തേടുന്നു. ബംഗളൂരു നാരായണ ആശുപത്രിയില്‍ ചികിത്സ തേടിയ 19കാരിയായ ഫാത്തിമത്തുല്‍ സന്‍ഹയ്ക്ക് ഉടന്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകണം. ഇതിനായി 80 ലക്ഷത്തോളം രൂപ ചിലവു വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതുവരെ ചികിത്സ നടത്താന്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് സഹായിച്ചത്. ഇത്രയും പണം കണ്ടെത്താന്‍ ഈ കുടുംബത്തിനു കഴിയില്ല. ഇതിനായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍, കെ. മുരളീധരന്‍ എം.പി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായി 22 അംഗ ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാതാവ് സജിനയുടെ പേരില്‍ പുതുതായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫാത്തിമത്തുല്‍ സന്‍ഹയെ സഹായിക്കാന്‍ സുമനുസുകളായവര്‍ രംഗത്തു വരണമെന്ന് കമ്മിറ്റി ഭാരവാഹികളായ ഷബാനാ ഷാനവാസ്, കെ.പി അന്‍സാരി, അമര്‍ഷാന്‍, നൗഷാദ് പുതിയതെരു, യൂസഫ് കണ്ടോത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അക്കൗണ്ട് നമ്പര്‍: 922010042997612, ആക്‌സിസ് ബാങ്ക് തലശ്ശേരി, ഐ.എഫ്.എസ്.സി കോഡ്: UTIBOOOO892, ഗൂഗിള്‍പേ നമ്പര്‍: 8075269294.

 

Share

Leave a Reply

Your email address will not be published. Required fields are marked *