അഗ്‌നിശമന സേന ബോധവല്‍ക്കരണം നടത്തി

അഗ്‌നിശമന സേന ബോധവല്‍ക്കരണം നടത്തി

മാഹി: മാഹി നെഹ്‌റു യുവകേന്ദ്രയുടേയും ആറ്റാ കൂലോത്ത് അര്‍ച്ചനാ കലാസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഇന്റസിവ് വളണ്ടിയര്‍ എന്റോള്‍മെന്റ് പ്രേഗ്രാമിന്റെ ഭാഗമായി പന്തക്കല്‍ ഐ.കെ കുമാരന്‍ മാസ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എന്‍.എസ് വിദ്യര്‍ഥികള്‍ക്കായി മാഹി അഗ്‌നിശമന സേനയുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പി.പി ചാന്ദ്‌നി (വൈസ് പ്രിന്‍സിപ്പാള്‍) ഉദ്ഘാടനം ചെയ്തു. എന്‍.വൈ.കെ യൂത്ത് ഒഫിസര്‍ കെ.രമ്യ അധ്യക്ഷത വഹിച്ചു. ഫയര്‍ ഒഫിസര്‍മാരായ ടി.സുരേന്ദ്രന്‍, കെ.രജേഷ് തുടങ്ങിയവര്‍ ക്ലാസ് എടുത്തു. എന്‍. മോഹനന്‍ സ്വാഗതവും സാവന്ത് എസ്.ജോയി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *