പാലക്കാട്: വടക്കാഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ പോലിസിന്റെ പിടിയിലായി. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. അമിത വേഗതയിലായിരുന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ചവറയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. അപകടത്തിന് ശേഷം ഇയാള്‍ ആശുപത്രിയിലെത്തി ചികില്‍സ തേടിയിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്നും രക്ഷപെട്ടു.
അറസ്റ്റ് ചെയ്ത ജോമോനെ ആലത്തൂര്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് കൊണ്ടുവരും. ബസിന് അമിത വേഗമായിരുന്നുവന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നിയമവിരുദ്ധമായ രീതിയില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചാണ് ഈ ബസ് ഓടിച്ചിരുന്നതെന്നും സ്ഥിരീകരിച്ചിരുന്നു.