പാലക്കാട്: സ്‌കൂളില്‍ നിന്ന് ടൂറിന് പോയ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ പിറകിലിടിച്ച് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. വടക്കഞ്ചേരിക്ക് സമീപം അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടം. അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി. ആകെ 10 പേരെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കെത്തിച്ചത്.
മരിച്ചവരില്‍ കൊല്ലം വള്ളിയോട് വൈദ്യന്‍കുന്ന് ശാന്തിമന്ദിരത്തില്‍ ഓമനക്കുട്ടന്റെ മകന്‍ അനൂപ് (22), അധ്യാപകനായ വിഷ്ണു, ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഹിത് രാജു (24) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: മുഹമ്മദ് ഹാഷിം (പന്തളം), മനോജ് (കല്ലേപ്പുള്ളി), പ്രവീണ്‍ വര്‍ഗീസ് (തിരുപ്പൂര്‍), വിഷ്ണു (മൂവാറ്റുപ്പുഴ), അബ്ദുള്‍ റൗഫ് (പൊന്നാനി).
തൃശ്ശൂരില്‍ ചികിത്സയിലുള്ളവര്‍: ഹരികൃഷ്ണന്‍ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തനുശ്രീ (15), ഹന്‍ ജോസഫ് (15), ജനീമ (15), അരുണ്‍കുമാര്‍ (38), ബ്ലെസ്സന്‍ (18), എല്‍സിന്‍ (18), എല്‍സ (18).