വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി കെ.രാജന്‍

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി കെ.രാജന്‍

പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിലിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ.രാജന്‍. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റിനു പിന്നിലിടിച്ച് അപകടം. സംഭവത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *