മാഹി: മാഹിയില്‍ സ്ഥിരം ജില്ലാ കോടതി വേണമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ മാഹി സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു മാസത്തില്‍ മൂന്ന് ദിവസം ജില്ലാ കോടതിയുടെ ക്യാമ്പ് സിറ്റിങ് മാഹിയില്‍ ഉണ്ടെങ്കിലും കേസുകള്‍ ഫയല്‍ ചെയ്യുവാന്‍ ഇപ്പോഴും 630 കിലോമീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരിയില്‍ പോകേണ്ട അവസ്ഥയാണ് കക്ഷികള്‍ക്കുള്ളത്. കക്ഷികള്‍ക്ക് ഉണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ചിലവും വര്‍ഷങ്ങളോളം കേസുകള്‍ നീണ്ടു പോകുന്നത് ഒഴിവാക്കുവാനും സ്ഥിരം ജില്ലാ കോടതി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അഡ്വ. കെ.വിശ്വന്‍ സമ്മേളനം ഉദ്ഘടനം ചെയ്തു. അഡ്വ. രാജേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബീന കാളിയത് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.അനസ് ഗഫൂര്‍ സ്വാഗതവും അഡ്വ.ഹസീന നന്ദിയും പറഞ്ഞു. അഡ്വ.അശോക് കുമാറിനെ പ്രസിഡന്റായും അഡ്വ. അനസ് ഗഫൂറിനെ സെക്രട്ടറിയയും തിരഞ്ഞെടുത്തു.