ബാങ്കോക്ക്: തായ് ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവയ്പില്‍ 31 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 22 പേര്‍ കുട്ടികളാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് പോലിസ് പറഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
മുന്‍ പോലിസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയതെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. 2020-ല്‍, സൈനികന്‍ 29 പേരെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.