തിരുവനന്തപുരം: ഇടതുമുന്നണിയില്‍ മുസ്‌ലിം ലീഗിനെ ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. ലീഗ് യു.ഡി.എഫ് വിട്ടുവന്നതിന് ശേഷം ഇക്കാര്യം ആലോചിക്കാം. മുന്നണിയുടെ വിജയശതമാനം ഉയര്‍ത്തുന്നതാണ് ലക്ഷ്യെന്നും പാര്‍ട്ടി അംഗസംഖ്യ കൂടുന്നതിനനുസരിച്ച് മുന്നണി സംവിധാനത്തില്‍ സീറ്റ് അധികം കിട്ടണമെന്നില്ലെന്നും കാനം പറഞ്ഞു.
മുന്നണി വിപുലീകരിക്കുന്നതിന്റെ ആവശ്യകത ഇപ്പോള്‍ ഇല്ല. അക്കാര്യത്തില്‍ ആദ്യം മുന്നണിയിലെ കക്ഷികള്‍ സമവായത്തില്‍ എത്തട്ടെ. കേരള കോണ്‍ഗ്രസ്സിന്റെ ഇടതുമുന്നണിയിലേക്കുള്ള വരവ് ഗുണം ചെയ്തിട്ടുണ്ട്. അവരുടെ ചില ശക്തി കേന്ദ്രങ്ങളില്‍ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു.