സി.വി സുധാകരന് ജനശബ്ദം മാഹിയുടെ അന്ത്യാഞ്ജലി

സി.വി സുധാകരന് ജനശബ്ദം മാഹിയുടെ അന്ത്യാഞ്ജലി

മാഹി: രാഷ്ട്രീയത്തിനും മതത്തിനും കഴിയാത്തത് കലകള്‍ക്കും സംഗീതത്തിനുമാകുമെന്ന് തന്റെ കര്‍മത്തിലൂടെ തെളിയിച്ച സാംസ്‌കാരിക പ്രവര്‍ത്തകനാണ് ഗായകനും നടനുമായ സി.വി.സുധാകരനെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. ജാതി-മത രാഷ്ട്രീയങ്ങള്‍ക്കുമപ്പുറം മനുഷ്യ മനസ്സുകളില്‍ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സുഗന്ധ പുഷ്പങ്ങള്‍ വിരിയിക്കാന്‍ ഒരു വ്യാഴവട്ടക്കാലം കൊണ്ട് കലാകാര കൂട്ടായ്മയായ തിരുവങ്ങാട്ടെ ‘ശ്യാമ’യിലൂടെ അതിന്റെ സെക്രട്ടറിയായ സി.വി സുധാകരന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം തലശ്ശേരിയുടെ സാംസ്‌ക്കാരിക മേഖലയ്ക്കുണ്ടാക്കിയ നഷ്ടം അപരിഹാര്യമാണെന്നും ജനശബ്ദം മാഹി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി.എം സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരന്‍ ഇ.കെ റഫീഖ്, കലൈമാമണി സതീശങ്കര്‍, ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ.പ്രസീന ശ്രീജിത്ത്, മാഹി സഹകരണ ബി.എഡ് കോളേജ് ചെയര്‍മാന്‍ സജിത് നാരായണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഷാജി പിണക്കാട്ട്, സാംസ്‌കാരിക പ്രവര്‍ത്തകരായ ദാസന്‍ കാണി, കെ.വി ജയകുമാര്‍, ജസീമ മുസ്തഫ, സുരേഷ് പന്തക്കല്‍, ടി.എ ലതീപ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *