കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മാനവലോകത്തിന്റെ മുഴുവന്‍ സന്ദേശമാണെന്നും സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വ്യാപകമായ ലഹരി ഉപയോഗത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യധാര ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് തീര്‍ത്ഥങ്കര ശ്രീനാരായണ ആശ്രമം മഠാധിപതിയുമായ സ്വാമി പ്രേമാനന്ദ പറഞ്ഞു. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിര കമ്മിറ്റിയുടെയും ഗുരുധര്‍മ്മ പ്രചരണസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന നവരാത്രി ആഘോഷങ്ങളുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി പ്രേമാനന്ദ. ചടങ്ങില്‍ വേങ്ങാരി ശ്രീനാരായണ ഗുരുമന്ദിരം ചെയര്‍മാന്‍ എന്‍.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രകമ്മറ്റി അംഗം അനൂപ് അര്‍ജ്ജുന്‍ ആമുഖ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി പി.പി രാമനാഥന്‍ ജില്ലാ ഭാരവാഹികളായ ബാലന്‍ വെളിപാലത്ത്, പി.എ ദേവദാസ്, പി.പി മോഹന്‍, എം.ടി. ബിജിത്ത്, കെ.സി രമേഷ് നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.