തലശ്ശേരി: സംഗീതവും നടനവും അക്ഷരോത്സവവുമെല്ലാം ആത്മീയതയുടെ ഹൃദയസ്പര്‍ശമായി മാറിയ പരിപാടികളോടെ ശ്രീജഗന്നാഥ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു.
നൂറോളം കുട്ടികളാണ് ആദ്യാക്ഷര മധുരം നുകരാനെത്തിയത്. വിജയദശമി നാളില്‍ നടന്ന പൂജാദികര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളെത്തി. ആചാരാനുഷ്ഠാനങ്ങളോടെ ശാന്തിമാരായ വിനു, സെല്‍വന്‍, ശശി, ലജീഷ് എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്രം പ്രസിഡന്റ് അഡ്വ. കെ.സത്യന്‍, ഡയരക്ടര്‍മാരായ രാഘവന്‍ പൊന്നമ്പത്ത്, രാജീവന്‍ മാടപ്പീടിക എന്നിവര്‍ നേതൃത്വം നല്‍കി.