കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സി.ബി.ഐ ചോദ്യം ചെയ്യും. ഇന്ന്
രാവിലെ 10.30ന് കൊച്ചിയിലെ സി.ബി.ഐ ഓഫിസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
സാമ്പത്തിക ഇടപാടിന്റെ മുഴുവന്‍ രേഖകളും സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് നിര്‍ദേശം.സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറില്‍ നിന്ന് എന്‍.ഐ.എ പിടിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കന് കിട്ടിയ കൈക്കൂലിയായിരുന്നുവെന്നാണ് കൊച്ചി കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. ഇതായിരിക്കും സി.ബി.ഐ അന്വേഷണ വിധേയമാക്കുന്നത്. ഇക്കാര്യത്തില്‍ സി.ബി.ഐ രണ്ട് തവണ സ്വപ്നാ സുരേഷിന്റെ മൊഴി എടുത്തിരുന്നു.