രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്; ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം

രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്; ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം

ന്യൂഡല്‍ഹി: ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്ക്. മൂന്ന് പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ബാരി ഷര്‍പ്ലെസിന് പുരസ്‌കാരം ലഭിക്കുന്നത് രണ്ടാം തവണയാണ്.

ഭൗതിക ശാസ്ത്ര നോബേല്‍ പുരസ്‌കാരത്തിന് ഇത്തവണ അര്‍ഹരായതും മൂന്ന് പേരാണ്. ഫ്രാന്‍സില്‍ നിന്നുള്ള ഏലിയാന്‍ ഏസ്‌പെക്ടിനും അമേരിക്കകാരനായ ജോണ്‍ എഫ്. ക്ലോസര്‍ക്കും ഓസ്ട്രിയയില്‍ നിന്നുള്ള ആന്റോണ്‍ സെലിങര്‍ക്കുമാണ് പുരസ്‌ക്കാരം. ക്വാണ്ടം മെക്കാനിക്‌സിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് അംഗീകാരം. ക്വാണ്ടം തിയറിയിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങള്‍ക്കാണ് മൂന്ന് പേരും നേതൃത്വം നല്‍കിയത്. പ്രത്യേക സാഹചര്യങ്ങളില്‍ രണ്ട് കണങ്ങള്‍ പരസ്പരം വേര്‍പെട്ടാലും ഒന്നായി പ്രവര്‍ത്തിക്കും എന്നത് അടക്കമുള്ള നിരീക്ഷങ്ങളാണ് നൊബേല്‍ സമിതി പരിഗണിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *