തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളോട് വോട്ട് അഭ്യര്‍ത്ഥിക്കില്ലെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തിയിരിക്കുകയാണ് തരൂര്‍. കര്‍ണാടകയില്‍ നിന്നും തിരവനന്തപുരത്തെത്തിയിരിക്കുയാണ് അദ്ദേഹം.
എതിര്‍സ്ഥാനാര്‍ഥിയായ ഖാര്‌ഗെയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി അനുകൂല നിലപാട് എടുത്തതിനെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കളോട് താന്‍ വോട്ട് അഭ്യര്‍ഥിക്കില്ല എന്ന തീരുമാനമെടുത്തതെന്ന് തരൂര്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്നവരും സ്ഥാനങ്ങള്‍ വഹിക്കുന്നവരും സ്ഥാനാര്‍ത്ഥികള്‍ക്കായി പരസ്യമായി നിലപാടെടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, പല മുതിര്‍ന്ന നേതാക്കളും ഇത് ലംഘിച്ചു. ഇങ്ങനെ പരസ്യ നിലപാട് എടുത്തവരോട് താന്‍ സംസാരിക്കുന്നില്ലെന്നും തനിക്ക് യുവാക്കളുടെ വോട്ടിലാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ പറഞ്ഞു.