ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡില്‍ 25 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡില്‍ 25 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരണപ്പെട്ടു. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ സിംദി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ 21 പേരെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തനം തുടരുന്നതായും അധികൃതര്‍ അറിയിച്ചു. വിവാഹസംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. ബസ്സില്‍ 50 പേരുണ്ടായിരുന്നുവെന്നും രക്ഷപ്പെടുത്തിയവരെ ചികിത്സാര്‍ത്ഥം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പോലിസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *