തലശ്ശേരി: പി.എം സാറ ഹജ്ജുമ്മ ജനറേഷന്‍ കുടുംബ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബത്തില്‍ ആദ്യമായി എം.ബി.ബി.എസ് ബിരുദം നേടിയ ഫര്‍ഹ ഫാറൂഖിനെ അനുമോദിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗം പി. എം .സി മൊയ്തു ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റിട്ട. എക്‌സൈസ് കമ്മീഷണര്‍ പി.കെ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്ത് ഫര്‍ഹ ഫാറൂഖിന് ഉപഹാരം നല്‍കി അനുമോദിച്ചു. പി.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. പി.എം അബ്ദുല്‍ ബഷീര്‍, പി.എം മുഹമ്മദ് അസ്മത്ത് എന്നിവര്‍ സംസാരിച്ചു. ഫര്‍ഹ ഫാറൂഖ് മറുപടി പ്രസംഗം നടത്തി. മുഴപ്പിലങ്ങാട് തന്‍ഹയില്‍ സി.കെ ഉമ്മര്‍ ഫാറൂഖിന്റേയും പി.കെ ഷമീമയുടേയും മകളാണ് ഫര്‍ഹ ഫാറൂഖ്. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നിഷാന പര്‍വീണ്‍, സിയ ഷാനവാസ്, അസ്‌റ വഹീദ് എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.