പഥസഞ്ചലനം നടത്തി

പഥസഞ്ചലനം നടത്തി

മാഹി: രാഷ്ട്രീയ സ്വയംസേവക സംഘം ജന്മദിനാഘോഷത്തോടനുബന്ധിച്ച് വിജയദശമി ദിനത്തില്‍ പഥസഞ്ചലനം നടത്തി. ചൊക്ലി മേനപ്രം വേട്ടക്കൊരു മകന്‍ ക്ഷേത്രപരിസരത്തു നിന്നുമാരംഭിച്ച പഥസഞ്ചലനം പള്ളൂര്‍ ഗവ.വി.എന്‍ പുരുഷോത്തമന്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുപരിപാടിയില്‍ ധ്വജാരോഹണം, പ്രാര്‍ത്ഥന, ശാരീരിക് പ്രദര്‍ശനം, ഗണഗീതാലാപനം, അമൃതവചനം, വ്യക്തി ഗീതാലാപനം എന്നിവയുണ്ടായി. വിഭാഗ് പ്രചാരക് കെ.എസ് അനീഷ് സംസാരിച്ചു. റിട്ട.ബാങ്ക് മാനേജര്‍ എ.കെ ധര്‍മ്മരാജന്‍ അധ്യക്ഷത വഹിച്ചു. പാനൂര്‍ ഖണ്ഡ് കാര്യവാഹ് കെ.പി ജിഗീഷ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സഹകാര്യവാഹ് സി. സുരേഷ്ബാബു, ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എന്‍. പി ശ്രീജേഷ്, ഖണ്ഡ് കാര്യവാഹ് കെ.പി ജിഗീഷ്, സി.ടി.കെ അനീഷ്, ഇ.ടി.കെ രമീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *