തലശ്ശേരി: പ്രതിസന്ധികളെ മറികടക്കാന്‍ എഴുത്തുകാര്‍ക്കും മാധ്യമങ്ങള്‍ക്കും കഴിയണമെന്ന് കെ.പി.മോഹനന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. വായനയും എഴുത്തും അറിവിന്റെ വിശാലത തവര്‍ധിപ്പിക്കും. അറിവുകള്‍ കൈമാറാന്‍ യുവ തലമുറ ബോധപൂര്‍വം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മുദ്രപത്രം മാസികയുടെ പത്താം വാര്‍ഷികത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുദ്രപത്രം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഔപചാരിക ഉദ്ഘാടന കര്‍മവും എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വി.സി ബാലന്‍ മാസ്റ്ററുടെ ഭാഗ്യ ജന്മങ്ങള്‍, ജന്മ സാഹിത്യം, സേതാതവ്യ ജന്മങ്ങള്‍ എന്നീ ഗ്രന്ഥങ്ങളെ കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. വിഷയം അവതരിപ്പിച്ച് കൊണ്ട് പ്രൊഫ. കെ.പി നരേന്ദ്രന്‍ , ഡോ. വിജയന്‍ ചാലോട് , എം. ഹരീന്ദ്രന്‍ മാസ്റ്റര്‍, ചൂര്യായി ചന്ദ്രന്‍ , പോണ്ടിച്ചേരി നിയമസഭ മുന്‍ സ്പീക്കര്‍ പി.കെ സത്യാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. എം.രാജീവന്‍ സ്വാഗതവും വി.ഇ കുഞ്ഞനന്തന്‍ നന്ദിയും പറഞ്ഞു.